ആന്ധ്രയില്‍ ഒരു വര്‍ഷത്തേക്ക് പാന്‍മസാല,ഗുട്ക എന്നിവയ്ക്ക് നിരോധനം

ഡിസംബര്‍ 7 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്

Update: 2021-12-07 04:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആന്ധ്രാപ്രദേശില്‍ ഒരു വര്‍ഷത്തേക്ക് പുകയില, നിക്കോട്ടിൻ, മറ്റ് ച്യൂയിംഗ് പുകയില ഉൽപന്നങ്ങൾ എന്നിവ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപന എന്നിവ സംസ്ഥാന സർക്കാർ നിരോധിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

2006ലെ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാൻഡേർഡ് ആക്ടിലെ സെക്ഷൻ 30(2) (എ) പ്രകാരമാണ് ഉത്തരവ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിൻ, പബ്ലിക് ഹെൽത്ത് ലബോറട്ടറീസ് ആൻഡ് ഫുഡ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റി ഡയറക്ടറേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസംബര്‍ 7 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

നഗരത്തിൽ അനധികൃത മയക്കുമരുന്നുകളുടെയും ഗുട്കയുടെയും ഉപഭോഗവും വിൽപനയും വര്‍ധിച്ച സാഹചര്യത്തിൽ ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സും അഫ്‌സൽഗഞ്ച് പോലീസും ചേർന്ന് ന്യൂ ഒസ്മാൻഗഞ്ചിലുള്ള ഗോഡൗണിൽ ഈയിടെ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷത്തിലധികം വിലമതിക്കുന്ന ഏകദേശം 1475 കിലോഗ്രാം ഭാരമുള്ള നിരോധിത ച്യൂയിംഗ് പുകയില ഉൽപന്നങ്ങളാണ് റെയ്ഡില്‍ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നവംബർ 18നാണ് റെയ്ഡ് നടത്തിയതെന്ന് ഹൈദരാബാദ് സിറ്റി കമ്മീഷണർ അഞ്ജനി കുമാർ ഐ.പി.എസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News