'ദേശവിരുദ്ധ കോണ്‍ഗ്രസ്' കനയ്യക്ക് പറ്റിയ ഇടം; ബി.ജെ.പി

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കനയ്യയെ പോലുള്ളവരെ സ്വാഗതം ചെയ്യുന്നത് വഴി കോണ്‍ഗ്രസ് എത്ര മേല്‍ ദേശവിരുദ്ധമാണെന്ന് തെളിയുകയാണെന്ന് ഗൗരവ്‌ ഭാട്ട്യ

Update: 2021-09-29 07:05 GMT

ദേശവിരുദ്ധ കോണ്ഗ്രസ് കനയ്യാ കുമാറിന് പറ്റിയ ഇടമാണെന്ന് ബി.ജെ.പി വക്താവ് ഗൗരവ്‌ ഭാട്ട്യ. സി.പി.ഐ വിട്ട് ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യാകുമാറിന്‍റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ദേശവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ പിന്തുണക്കുന്നവരുടെ ആദ്യ ചോയ്സാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസും അതിന്‍റെ നേതൃത്വവുമൊക്കെ ദേശവിരുദ്ധ രാഷ്ടീയത്തിന്‍റെ പര്യായങ്ങളാണ്. കനയ്യാ കുമാറിനെ പോലെയൊരാള്‍ക്ക് പറ്റിയ ഇടമാണ് കോണ്‍ഗ്രസ്'. ഗൗരവ്‌ ഭാട്ട്യ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളില്‍ നിരവധി ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ അദ്ദേഹത്തെ പോലുള്ളവരെ സ്വാഗതം ചെയ്യുന്നത് വഴി കോണ്‍ഗ്രസ് എത്ര മേല്‍ ദേശവിരുദ്ധമാണെന്ന് തെളിയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ വൈകുന്നേരമാണ്  മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ടും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗവുമായ കനയ്യാ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കനയ്യാകുമാറിനൊപ്പം ഗുജറാത്ത് ദലിത് നേതാവും എം.എല്‍.എ യുമായ ജിഗ്നേഷ് മേവാനിയും ഇന്നലെ കോണ്‍ഗ്രസ് അംഗത്വമെടുത്തു. രാഹുല്‍ ഗാന്ധിയാണ് ഇരുവരേയും  കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News