ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി പുരാവസ്തു വകുപ്പ് റിപ്പോർട്ട്‌

ഹരജിക്കാരായ അഞ്ചു സ്ത്രീകളുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്

Update: 2024-01-25 16:43 GMT

വാരാണസി: ഗ്യാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി പുരാവസ്തു വകുപ്പ് റിപ്പോർട്ട്‌. ഹരജിക്കാരായ അഞ്ചു സ്ത്രീകളുടെ അഭിഭാഷകനാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

നിലവിലെ നിർമ്മിതിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇതിന് മുകളിലാണ് പള്ളി നിർമ്മിച്ചതെന്നും റിപ്പോർട്ടിലുണ്ടെന്ന് അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു. ഭൂമിക്ക് താഴെനിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും ക്ഷേത്രത്തിൻ്റെ തൂണുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണാസി ജില്ല കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഹിന്ദു-മുസ്‍ലിം വിഭാഗങ്ങൾക്ക് സർവേ റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാനും ഉത്തരവിൽ പറഞ്ഞിരുന്നു.

Advertising
Advertising

ഡിസംബർ 18നാണ് മുദ്രവച്ച കവറിൽ സർവെ റിപ്പോർട്ട് എ.എസ്.‌ഐ വാരാണസി ജില്ല കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, സർവ്വേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണസി ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൃത്യമായ കാരണം പറയാതെയാണ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ (എ.​എ​സ്.​ഐ) ജില്ലാ ജഡ്ജിയോട് റിപ്പോർട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു.

ജൂ​ലൈ 21ന് ​ജി​ല്ലാ കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് കാ​ശി​വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ഗ്യാ​ൻ​വാ​പി സ​മു​ച്ച​യ​ത്തി​ൽ എ.​എ​സ്.​ഐ ശാ​സ്ത്രീ​യ സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. 17ാം നൂ​റ്റാ​ണ്ടി​ലെ മ​സ്ജി​ദ് അ​തു​വ​രെ​യും നി​ല​നി​ന്ന ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ നി​ർ​മി​ച്ച​താ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യി​രു​ന്നു സ​ർ​വേ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News