മണിപ്പൂരില്‍ ആയുധവേട്ട; റോക്കറ്റ് ലോഞ്ചറും ഗ്രനേഡുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു

ഇംഫാൽ ഈസ്റ്റിലാണ് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്

Update: 2024-07-08 05:48 GMT
Editor : ലിസി. പി | By : Web Desk

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടി. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു. ഇംഫാൽ ഈസ്റ്റിൽ നിന്ന് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

70 എംഎം ഹെവി കാലിബർ ലോഞ്ചർ, രണ്ട് 9 എംഎം പിസ്റ്റളുകൾ, 12 ഗേജ് സിംഗിൾ ബാരൽ ഗൺ, ഇംപ്രൊവൈസ്ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ഗ്രനേഡുകൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, വിവിധ തരം വെടിമരുന്നുകള്‍, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരമാണ് പിടിച്ചെടുത്തെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നു. കണ്ടെടുത്ത ആയുധങ്ങള്‍  കൂടുതൽ അന്വേഷണത്തിനായി മണിപ്പൂർ പൊലീസിന് കൈമാറി. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News