'വാദ്രാ കോൺഗ്രസെ'ന്ന് വിളിച്ച് അർണബ് ഗോസ്വാമി; വയറുനിറയെ കൊടുത്ത് റിട്ടയേർഡ് നേവി ഓഫീസർ

അർണബിന്റെ ദുഷിച്ച മനസ്സും ധാർമികതയില്ലാത്ത മാധ്യമപ്രവർത്തനവുമാണ് തുറന്നുകാണിക്കപ്പെടുന്നതെന്ന് ഓഫീസർ

Update: 2022-01-05 13:55 GMT

'വാദ്രാ കോൺഗ്രസെ'ന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്ക് വയറുനിറയെ കൊടുത്ത് റിട്ടയേർഡ് നേവി ഓഫീസർ. സാധാരണ തന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചക്കെത്തുന്നവർക്ക് മേൽ അധിക്ഷേപങ്ങൾ ചൊരിയുന്ന ഗോസ്വാമിക്ക് ഉചിത മറുപടി കൊടുത്തത് റിട്ടയേർഡ് ലഫ്റ്റനൻറ് കമാൻഡറായ ഗോകുൽ ചന്ദ്രനാണ്. കോൺഗ്രസിനെ വാദ്രാ കോൺഗ്രസെന്ന് വിളിച്ചത് വഴി അർണബിന്റെ ദുഷിച്ച മനസ്സും ധാർമികതയില്ലാത്ത മാധ്യമപ്രവർത്തനവുമാണ് തുറന്നുകാണിക്കപ്പെടുന്നതെന്ന് അദ്ദേഹം ചർച്ചയിൽ പറഞ്ഞു. അർണബിനെ പോലെ സീനിയർ ജേണലിസ്റ്റിൽ നിന്ന് കുറേ കൂടി ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നുവെന്നും ഗോകുൽ ചന്ദ്രൻ പറഞ്ഞു.

Advertising
Advertising

എന്നാൽ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും കോൺഗ്രസ് മുമ്പ് ഇന്ദിര കോൺഗ്രസായിരുന്നുവെന്നും ഇപ്പോഴത് ജനങ്ങൾക്കിടയിൽ വാദ്ര കോൺഗ്രസാണെന്നും ആ പേര് ആരും മാറ്റിയിട്ടില്ലെന്നുമായിരുന്നു അർണബിന്റെ മറുപടി.

മുമ്പ് പൊലിസ് വാനിൽ നിന്ന് 'എന്നെ രക്ഷിക്കണേയെന്ന്' നിലവിളിച്ച അർണബ് തന്റെ മറുപടി കേൾക്കാനാകത്തത്ര ഭീരുവാണോയെന്ന് ഗോകുൽ ചോദിച്ചു. ശേഷം അദ്ദേഹത്തിന്റെ മൈക്ക് മ്യൂട്ട് ചെയ്യാൻ അർണബ് പറയുന്നതും വിഡിയോയിൽ കാണാം. ഗോകുൽ തന്നെ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. വിഡിയോയിൽ കാണുന്ന സംഭവങ്ങളും ശേഷം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതും അദ്ദേഹം ട്വിറ്ററിൽ വിശദീകരിച്ചിട്ടുമുണ്ട്.

Arnab Goswami calls Vadra Congress; Retired Navy officer with suitable answer 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News