അര്‍പിത മുഖര്‍ജി കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരുന്നു; പാര്‍ഥ ചാറ്റര്‍ജിക്കും എതിര്‍പ്പില്ലായിരുന്നുവെന്ന് ഇ.ഡി

ദത്തെടുക്കല്‍ രേഖകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധി പേര്‍ ശിപാര്‍ശക്കായി തന്‍റെയടുത്ത് വരാറുണ്ടെന്നാണ് പാര്‍ഥ ചാറ്റര്‍ജി മറുപടി നല്‍കിയത്

Update: 2022-09-21 02:27 GMT
Editor : Jaisy Thomas | By : Web Desk

കൊല്‍ക്കൊത്ത: ബംഗാള്‍ അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അര്‍പിത മുഖര്‍ജി കുട്ടിയെ ദത്തെടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. പാര്‍ഥ ചാറ്റര്‍ജിക്കും എതിര്‍പ്പില്ലായിരുന്നെന്നും ഇതിനായുളള രേഖകളില്‍ കുടുംബ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഒപ്പിട്ടിരുന്നതായും ഇ.ഡി വ്യക്തമാക്കി.

ദത്തെടുക്കല്‍ രേഖകളെക്കുറിച്ച് ചോദിച്ചപ്പോള്‍ താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ നിരവധി പേര്‍ ശിപാര്‍ശക്കായി തന്‍റെയടുത്ത് വരാറുണ്ടെന്നാണ് പാര്‍ഥ ചാറ്റര്‍ജി മറുപടി നല്‍കിയത്. അര്‍പിത മുഖര്‍ജിയുമായുളള ബന്ധത്തെക്കുറിച്ചും അവരെ ഇന്‍ഷുറന്‍സ് നോമിനിയാക്കിയിരിക്കുന്നതിനെക്കുറിച്ചും ഇഡി ചോദിച്ചു. എന്നാല്‍ നോമിനിയാക്കിയതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയുടെയും എല്ലാ രേഖകളുടെയും പണത്തിന്‍റെയും വസ്തുക്കളുടെയും വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഇ.ഡി പാര്‍ഥ ചാറ്റര്‍ജിക്കും അര്‍പിതക്കുമെതിരെ ഇ.ഡി കൊല്‍ക്കൊത്ത കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ 100 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളും പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ഥ ചാ​റ്റ​ർ​ജി​യെ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു.

Advertising
Advertising

പാ​ർ​ഥ ചാ​റ്റ​ർ​ജി​യു​ടെ​യും അ​ർ​പി​ത മു​ഖ​ർ​ജി​യു​ടെ​യും 46.22 കോ​ടി​യു​ടെ ഇ.​ഡി ക​ണ്ടു​കെ​ട്ടിയിട്ടുണ്ട്. ഇ​തി​ൽ ഫാം ​ഹൗ​സ്, ഫ്ലാ​റ്റു​ക​ൾ, കൊ​ൽ​ക്ക​ത്ത​യി​ലെ ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ക്ക് 40.33 കോ​ടി വി​ല വ​രും. ഇ​തു​കൂ​ടാ​തെ 35 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 7.89 കോ​ടി​യും ഉ​ൾ​പ്പെ​ടും. ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ളി​ൽ പ​ല​തും ക​ട​ലാ​സ് ക​മ്പ​നി​ക​ളു​ടെ​യും ബി​നാ​മി​ക​ളു​ടെ​യും പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ഇ.​ഡി അ​റി​യി​ച്ചു. പാ​ർ​ഥ ചാ​റ്റ​ർ​ജി​യും അ​ർ​പ്പി​ത മു​ഖ​ർ​ജി​യും ജൂ​ലൈ​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ.​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 49.80 കോ​ടി​യു​ടെ ക​റ​ൻ​സി​യും 55 കോ​ടി​യു​ടെ സ്വ​ർ​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു. രണ്ടു പേരും ഇപ്പോഴും ജയിലിലാണ്. അറസ്റ്റിനു ശേഷം അധ്യാപക നിയമന അഴിമതിയിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് ഏജൻസി തുടർച്ചയായി ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും ജാമ്യാപേക്ഷം അടുത്തിടെ കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News