ഓടുന്ന ട്രെയിനിൽ കൂട്ടത്തല്ല്, മുടിപിടിച്ചു വലിച്ചും കരണത്തടിച്ചും സ്ത്രീകൾ: വീഡിയോ

റോഡ്‌സ് ഓഫ് മുംബൈ ട്വിറ്ററിൽ ഷെയർ ചെയ്‌ത വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു

Update: 2022-10-18 10:31 GMT
Editor : banuisahak | By : Web Desk

മുംബൈ: ഓടുന്ന ട്രെയിനിൽ സ്ത്രീകളുടെ കയ്യാങ്കളി. മുംബൈയിലെ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിലാണ് സംഭവം. കോച്ചിലെ തിരക്കിനിടയിൽ മുടി പിടിച്ച് വലിച്ചും കരണത്തടിച്ചുമായിരുന്നു സ്ത്രീകളുടെ കൂട്ടത്തല്ല്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'മുംബൈയുടെ സ്പിരിറ്റ്' എന്ന തലക്കെട്ടോടെ റോഡ്‌സ് ഓഫ് മുംബൈ ട്വിറ്ററിൽ ഷെയർ ചെയ്‌ത വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.  800ലധികം പേർ റീട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

ഒരു പെൺകുട്ടി പ്രായമായ ഒരു സ്ത്രീയെ തല്ലുകയും വലിച്ചിഴക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ മറ്റൊരു സ്ത്രീ ഇടപെടുന്നതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു. ട്രെയിനിലെ ചില യാത്രക്കാർ സ്ത്രീകളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാറിനിൽക്കെന്ന് ചില യാത്രക്കാർ ഉറക്കെ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. മറ്റുചിലർ കണ്ടഭാവം നടിക്കാതെ സീറ്റിലിരിക്കുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

കഴിഞ്ഞ മാസവും മുംബൈയിൽ സമാന സംഭവമുണ്ടായിരുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകൾ തമ്മിൽ വഴക്കിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താനെ-പൻവേൽ ലോക്കൽ ട്രെയിനിലായിരുന്നു ഈ സംഭവം. അന്ന് സ്ത്രീകളെ പിടിച്ചുമാറ്റാൻ എത്തിയ വനിതാ കോൺസ്റ്റബിൾ ഉന്തിനും തള്ളിനുമിടയിൽ പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടുകയാണുണ്ടായത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News