വ്യാജ വാർത്ത തടയാൻ എ.ഐ ഉപയോഗിക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി

വ്യാജ വാർത്തക്കെതിരെ കർശന നടപടിയെടുക്കാൻ ഈയടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നൽകിയിരുന്നു

Update: 2023-06-27 16:22 GMT
Advertising

വ്യാജ വാർത്ത തടയാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് ഉപയോഗിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അത്തരം കാര്യങ്ങൾക്ക് ഒരു അവസനമുണ്ടാക്കാൻ എഐ ഉപയോഗിക്കുമെന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത്തരം കേസുകളിൽപ്പെടുന്നവരെ ശിക്ഷിക്കാൻ നിലവിൽ വകുപ്പില്ലാത്തതിനാൽ സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ചില ജനങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്, രാഷ്ട്രീയ വിഷയങ്ങളിലോ സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാനേയാണ് ഈ ചെയ്തി. സമൂഹ മാധ്യമങ്ങളിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യപ്പെടുകയാണ്. ചില ഫോട്ടോകൾ മോർഫ് ചെയ്ത് ചില വൈകാരിക വിഷയങ്ങളുമായി ബന്ധിപ്പിക്കുകയാണ്' പരമേശ്വര പറഞ്ഞു.

'അതിനാൽ വ്യാജ വാർത്ത പോസ്റ്റ് ചെയ്യുന്നവരെയും ഉറവിടവും ലക്ഷ്യവും തിരിച്ചറിയാൻ എഐ പോലെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഒടുവിൽ നിയമനടപടികളും സ്വീകരിക്കും' അദ്ദേഹം വ്യക്തമാക്കി. നിലവിലെ സൈബർ നിയമങ്ങളിൽ മതിയായ വ്യവസ്ഥകളില്ലെന്നും സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് അവ കൃത്യമായി നവീകരിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

വ്യാജ വാർത്തക്കെതിരെ കർശന നടപടിയെടുക്കാൻ ഈയടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഗൂഗ്ൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയുമായി സാമുദായിക പ്രശ്‌നങ്ങൾ തടയാൻ സർക്കാർ ചർച്ച നടത്തുമെന്ന് പരമേശ്വര കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.

 Karnataka Home Minister G. Parameshwara said that artificial intelligence will be used to stop fake news.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News