കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു; നാളെ ആം ആദ്മി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്

Update: 2024-03-25 07:02 GMT
Editor : Jaisy Thomas | By : Web Desk

അരവിന്ദ് കെജ്‍രിവാള്‍

Advertising

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. നാളെ കസ്റ്റഡി അവസാനിക്കുന്ന കെ.കവിതയെയും കെജ്‌‍രിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഇ.ഡിയുടെ തീരുമാനം. ചോദ്യംചെയ്യലിനോട് കെജ്‍രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

കവിതയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന്നു മുമ്പ് സുപ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചു ഇരുത്തി ചോദിച്ചു പൂർത്തിയാക്കാനാണ് ഇ.ഡിയുടെ ശ്രമം. മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകുന്നത്. അതിനിടെ, അറസ്റ്റിനെതിരെയുള്ള പ്രതിഷേധം എ.എ.പി പ്രതിഷേധം ശക്തമാക്കുകയാണ്.

ഹോളി ആഘോഷത്തിൽ നിന്ന് വിട്ടു നിൽക്കുന്ന എ.എ.പി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. പ്രതിപക്ഷ നിരയ്ക്ക് കൂടുതൽ വീര്യം പകരാൻ കെജ്‍രിവാളിന്‍റെ അറസ്റ്റ് വഴി ഒരുക്കിയതായാണ് ഇന്‍ഡ്യ സംഖ്യത്തിന്‍റെ വിലയിരുത്തൽ.31 ന് ഡൽഹി രാംലീലയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ത്യണമൂൽ കോൺഗ്രസും പങ്കെടുക്കും.അറസ്റ്റിനെതിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സഖ്യനേതാക്കപ്പം ത്യണമൂലും ചെർന്നിരുന്നു.മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത കൊണ്ട് സർക്കാരിന്‍റെ പ്രവർത്തങ്ങൾ ഒന്നും തടസപ്പെടില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.എല്ലാ പ്രവർത്തനങ്ങളും മുടക്കമില്ലത്തെ നീങ്ങുമെന്നും എ.എ.പി ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഠക് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News