ഡൽഹിയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്; കെജ്‌രിവാൾ കോടതിയിൽ ഹാജരാകും

മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം

Update: 2024-02-17 01:04 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരാകും. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡിയാണ് കോടതിയെ സമീപിച്ചത്. അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഡൽഹി നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തും.

മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം. അറസ്റ്റിലാകുമെന്ന സൂചനകൾ ശക്തമാവുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്‍രിവാൾ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ട് തേടുന്നത്. 70 അംഗ ഡൽഹി നിയമസഭയിൽ എഎപിക്ക് 62 എംഎൽഎമാരുണ്ട്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്ന് കെജ്‍രിവാൾ ആരോപണമുയർത്തിയിരുന്നു.

Advertising
Advertising

പാർട്ടി വിടുന്ന ഓരോ എംഎൽഎമാർക്കും 25 കോടി രൂപ വാഗ്ദാനം എന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് വിശ്വാസവട്ടെടുപ്പ് തേടാനുള്ള തീരുമാനം. അതേസമയം, മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നൽകിയ ഹരജിയിൽ ഡൽഹി റൗസ് അവെന്യൂ കോടതി ഇന്ന് വാദം കേൾക്കും. അരവിന്ദ് കെജ്‍രിവാൾ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ട് കോടതി സമൻസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി അരവിന്ദ് കെജ്‍രിവാൾ നിർദേശിച്ചേക്കും എന്നാണ് സൂചന.

മറ്റന്നാൾ ആണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത് .കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്‍രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News