'മകന് മയക്കുമരുന്ന് ഉപയോഗിക്കാം, ഇഷ്ടമുള്ളതെല്ലാം ചെയ്യാം'; വൈറലായി ഷാരൂഖിന്റെ വീഡിയോ

ഷാറൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ വിമർശകർ കുത്തിപൊക്കിയിരിക്കുന്നത്

Update: 2021-10-04 13:52 GMT
Editor : Dibin Gopan | By : Web Desk

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചകൾ കൊഴുക്കുകയാണ്. അതിൽ കൂടുതൽ ചർച്ചയായത് ഷാറൂഖ് തന്റെ മകനെക്കുറിച്ച് പറയുന്ന ഒരു പഴയ വീഡിയോ ആണ് . വർഷങ്ങൾക്ക് മുമ്പ് ആര്യൻ കുഞ്ഞായിരിക്കുമ്പോൾ ഷാറൂഖും ഭാര്യ ഗൗരി ഖാനും നൽകിയ ഒരഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ഷാറൂഖ് ഈ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ഇടയ്ക്ക് തന്റെ മകനെക്കുറിച്ചുള്ള ചോദ്യത്തിന് തമാശ രൂപേണ ഷാറൂഖ് മറുപടി നൽകുന്നുമുണ്ട്. ആര്യന് അവന് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുമെന്നും അവന് മയക്കു മരുന്ന് ഉപയോഗിക്കാനും സ്ത്രീകളുടെ പിന്നാലെ നടക്കാനും അനുവദിക്കുമെന്നും ഷാറൂഖ് പറയുന്നുണ്ട്.

Advertising
Advertising

ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അവന് പെൺകുട്ടികളുടെ പിന്നാലെ നടക്കാനും എത്ര വേണമെങ്കിലും പുകവലിക്കാനും കഴിയുമെന്ന്. അവന് മയക്കു മരുന്ന് ഉപയോഗിക്കാനും കഴിയും, ഷാറൂഖ് വീഡിയോയിൽ പറയുന്നു. സിമി അഗർവാളുമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടന്റെ പരാമർശം. അന്ന് തമാശയ്ക്ക് പറഞ്ഞ വാക്കുകൾ സത്യമായെന്ന് പറഞ്ഞ് നിരവധി പേരാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

അതേസമയം, ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒക്ടോബർ ഏഴുവരെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. ആര്യനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൺ മുൺ ധമേച്ച എന്നിവരും വ്യാഴാഴ്ചവരെ എൻ.സി.ബിയുടെ കസ്റ്റഡിയിൽ തുടരും. ആര്യന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകൾ രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണെന്ന് എൻ.സി.ബി റിമാൻഡ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഒക്ടോബർ പതിനൊന്നുവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News