ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് പിന്തുണയുമായി അസദുദ്ദീൻ ഉവൈസി

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദർശൻ റെഡ്ഡിയെ പിന്തുണക്കാൻ അഭ്യർത്ഥിച്ചതായി ഉവൈസി

Update: 2025-09-07 11:19 GMT
Editor : rishad | By : Web Desk

ഹൈദരാബാദ്: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 'ഇന്‍ഡ്യ' മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദർശൻ റെഡ്ഡിയെ പിന്തുണക്കാൻ അഭ്യർത്ഥിച്ചതായി എക്സിലെഴുതിയ കുറിപ്പില്‍ ഉവൈസി വ്യക്തമാക്കുന്നു.

''തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് സംസാരിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. ഹൈദരാബാദുകാരനും ബഹുമാന്യ നിയമവിദ​ഗ്ധനുമായ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് എഐഎംഐഎം പിന്തുണ നൽകും. ജസ്റ്റിസ് റെഡ്ഡിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തെ ആശംസകൾ അറിയിച്ചിട്ടുണ്ട്''- ഇങ്ങനെയായിരുന്നു അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചത്.

Advertising
Advertising

സുദർശൻ റെഡ്ഡിയുമായി സംസാരിച്ചതായും ആശംസകൾ അറിയിച്ചതായും ഒവൈസി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബർ ഒമ്പതിനാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ്.   ആ​ഗസ്റ്റ് 19നായിരുന്നു പ്രതിപക്ഷ സഖ്യത്തിൻ്റെ സ്ഥാനാ‍ർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News