11 വയസ്സുള്ള മകളെ നിരവധി തവണ ബലാത്സംഗം ചെയ്തു; അച്ഛൻ അറസ്റ്റിൽ

കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു

Update: 2022-09-29 15:38 GMT
Editor : Dibin Gopan | By : Web Desk

നാഗവോൺ: 11 വയസ്സുള്ള മകളെ നിരവധി തവണ ബലാത്സംഗം ചെയ്ത അച്ഛൻ പൊലീസ് പിടിയിൽ. അസമിലെ നാഗവോൺ ജില്ലയിലാണ് സംഭവം. കചുവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോംഗ്ജാപ്പിലെ വീട്ടിൽ വച്ചാണ് പ്രതി അവസാനമായി കുട്ടിയെ പീഡിപ്പിച്ചത്.

കുറ്റം ചെയ്തതിന് ശേഷം പ്രതിയായ അച്ഛൻ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നാട്ടുകാരെ സമീപിച്ചെങ്കിലും അനുകൂലമായ പ്രതികരണമുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സെപ്റ്റംബർ 27ന് യുവതി പരാതി നൽകി. പൊലീസ് അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.

നേരത്തെയും മകളെ ഭർത്താവ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും അറസ്റ്റിലായ ശേഷം ജാമ്യത്തിലായിരുന്നെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News