നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തില്‍ കോൺഗ്രസ്

കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അല്ല മധ്യപ്രദേശിൽ സ്വീകരിക്കുന്നതെന്നു വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു

Update: 2023-10-18 01:17 GMT

കോണ്‍ഗ്രസ്

ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാന നിയമസഭകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. തർക്കങ്ങൾ ഒന്നുമില്ലാതെയാണ് സ്ഥാനാർഥി നിർണയം നടക്കുന്നതെന്നു സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കർണാടകയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അല്ല മധ്യപ്രദേശിൽ സ്വീകരിക്കുന്നതെന്നു വേണുഗോപാൽ മീഡിയവണിനോട് പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ തന്നെ സ്ഥാനാർഥി പട്ടികയും അതിനു പിന്നാലെ പ്രകടന പത്രികയും പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്‍റെ പദ്ധതി. മൂന്ന് വലിയ സംസ്ഥാനങ്ങളിൽ വിജയം നേടിയാൽ മാത്രമേ ഇന്ത്യ മുന്നണിയിൽ കോണ്‍ഗ്രസിന് നേതൃപദവി ഉറപ്പിച്ചു നിർത്താൻ കഴിയൂ.ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീളുന്ന പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News