മധ്യപ്രദേശിൽ മുസ്‌ലിം യുവാവിന് നേരെ ആക്രമണം; ക്രൂരമർദനം, കാൽ നക്കിച്ചു

ഗ്വാളിയോർ സ്വദേശി മുഹ്സിൻ ഖാനെയാണ് ഒരു സംഘം ക്രൂരമായി മർദിക്കുകയും കാൽ നക്കിക്കുകയും ചെയ്തത്

Update: 2023-07-08 11:47 GMT

മധ്യപ്രദേശിൽ മുസ്‌ലിം യുവാവിന് നേരെ ആക്രമണം. ഗ്വാളിയോർ സ്വദേശി മുഹ്സിൻ ഖാനെയാണ് ഒരു സംഘം ക്രൂരമായി മർദിക്കുകയും കാൽ നക്കിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഹ്‌സിനെ വണ്ടിക്കുള്ളിൽ വെച്ച് ആക്രമികൾ ചെരുപ്പ് കൊണ്ട് അടിക്കുകയും കാൽ നക്കിക്കുയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.  പ്രതികളും മുഹ്‌സിനും ഗ്വാളിയാർ സ്വദേശികളാണെന്നാണ് വിവരം. 

Full View
Advertising
Advertising

യുവാവിന്റെ കുടുംബത്തിന്റെ പരാതിയിൽ തട്ടിക്കൊണ്ടു പോകലിനും മർദനത്തിനുമാണ് പ്രതികൾക്കെതിരെ കേസ്. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് വീഡിയോ ട്വിറ്ററിൽ പങ്കു വച്ചത്.

മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ യുവാവിനെ കൊണ്ട് കാൽ നക്കിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവായ പർവേശ് ശുക്ലയാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാൾ സിദ്ധി ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായി ആണെന്നാണ് വിവരം.

കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് അടക്കം നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്. ഇതാണോ നിങ്ങളുടെ ആദിവാസി സ്‌നേഹം? എന്തുകൊണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തത്? തുടങ്ങിയ ചോദ്യങ്ങൾ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാനോട് ഉന്നയിച്ചു കൊണ്ടായിരുന്ന ഹഫീസിന്റെ ട്വീറ്റ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News