ഉവൈസിയെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി

രണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.

Update: 2022-11-11 14:31 GMT
Advertising

ഡല്‍ഹി: എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്ത കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി സുപ്രിംകോടതി. രണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്. പ്രതികള്‍ക്ക് കീഴടങ്ങാൻ കോടതി ഒരാഴ്ച സമയം നൽകി.

ഈ വർഷം ഫെബ്രുവരിയിൽ ഉവൈസിയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സച്ചിൻ ശർമ, ശുഭം ഗുർജര്‍ എന്നിവരാണ് പ്രതികള്‍. ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയക്കാൻ ഹൈക്കോടതി കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും കുറ്റപത്രം പരിഗണിച്ചിട്ടില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. പ്രതികള്‍ കീഴടങ്ങി നാലാഴ്ചക്കുള്ളില്‍ ജാമ്യഹരജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കുറ്റത്തിന്റെ ഗൗരവം ജാമ്യാപേക്ഷ തീർപ്പാക്കുന്നതിൽ പ്രസക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു

ഫെബ്രുവരി മൂന്നിന് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ഹാപൂരിൽ വെച്ചാണ് ഉവൈസിയുടെ കാറിനു നേരെ ആക്രമണമുണ്ടായത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഉവൈസി കോടതിയെ സമീപിക്കുകയായിരുന്നു.

Summary- The Supreme Court on Friday cancelled an Allahabad High Court order granting bail to two men accused of firing at AIMIM president Asaduddin Owaisi's vehicle in February this year and gave them one week to surrender.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News