ഷോപ്പിംഗ് ഓണ്‍ലൈനില്‍, യാത്രകള്‍ ഒഴിവാക്കുക; ഉത്സവങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

റഷ്യ, യു.കെ, ചൈന തുടങ്ങിയ പല രാജ്യങ്ങളിലും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി

Update: 2021-10-24 11:51 GMT
Editor : Nisri MK | By : Web Desk

ഉത്സവ സീസണുകളില്‍ കോവിഡ് മാനദണ്ഡമനുസരിച്ചുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക തുടങ്ങിയവാണ് പ്രധാന സര്‍ക്കാര്‍ നിർദേശങ്ങൾ.

മറ്റു സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ;

  • ഓണ്‍ലൈനിലുടെയുള്ള ആഘോഷങ്ങളും ഷോപ്പിംഗും പ്രോത്സാഹിപ്പിക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
  • ഉത്സവ ആഘോഷങ്ങളില്‍ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
  • കണ്ടെയ്ൻമെന്‍റ് സോണുകളിലും, പൊതുയിടങ്ങളിലും കൂട്ടംകൂടാന്‍ പാടില്ല.
  • ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി നല്‍കണം.
  • മാളുകള്‍, പ്രാദേശിക വിപണികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിൽ കർശനമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
  • കോവിഡ് മാനേജ്‌മെന്‍റിന്‍റെ അഞ്ച് തൂണുകള്‍ പിന്തുടരുക- ടെസ്റ്റ്, ട്രാക്കിംഗ്, ചികിത്സ, വാക്‌സിനേഷന്‍ , കോവിഡ് കാലത്തിനു അനുയോജ്യമായ ജീവിത രീതി.
  • മുന്‍കൂര്‍ അനുമതിയോടെയുള്ള ഒത്തുചേരലുകളും സൂക്ഷ്മമായി നീരീക്ഷിക്കണം.
Advertising
Advertising

അടുത്തമാസം വരുന്ന ദീപാവലി പോലുള്ള പ്രധാന ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍. റഷ്യ, യു.കെ, ചൈന തുടങ്ങിയ പല രാജ്യങ്ങളിലും സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.

കോവിഡ് കേസുകളുടെ ആശങ്ക വര്‍ധിക്കുന്ന സാഹചാര്യത്തില്‍ അവ തടയുന്നതിനായി കഴിഞ്ഞ മാസം പുറപ്പെടുവിച്ച നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ആരോഗ്യ വകുപ്പുകള്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, മാര്‍ക്കറ്റ്, ട്രേഡ് അസോസിയേഷനുകള്‍, സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍,  കമ്മ്യൂണിറ്റികള്‍ എന്നിവ സഹകരിച്ച് പ്രവർത്തിക്കണമെന്നും കോവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News