'അയോധ്യ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ല'; സർവേ

ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്

Update: 2024-04-13 00:57 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അയോധ്യയിലെ രാമക്ഷേത്ര അജണ്ടകൾ തെരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിക്കില്ലെന്നും  സർവേഫല സൂചനകൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.എസ്.ഡി.എസ് ലോക് നീതി നടത്തിയ പ്രീ-പോൾ സർവേ ഫലം അത് വിശദീകരിക്കുന്നു. ഇന്ത്യ മതേതരത്വ രാജ്യമായി നിലനിൽക്കണമെന്നാണ് സർവേയിൽ പങ്കെടുത്ത 79 ശതമാനം പേരും പ്രതികരിച്ചത്.19 സംസ്ഥാനങ്ങളിൽ 100 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലാണ് സർവേ നടന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യയിലെ വോട്ടർമാരുടെ പ്രധാന ആശങ്കകൾ വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയുമാണ് എന്ന് സി.എസ്.ഡി.എസ് സർവേ ഫലം.

Advertising
Advertising

ഇന്ത്യയിൽ തൊഴിലില്ലായ്മ ഉണ്ടെന്ന് അഭിപ്രായപ്പെടുന്നത് 62ശതമാനം ആണ്. പണപ്പെരുപ്പം വർധിച്ചുവെന്ന് 26 ശതമാനം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഴിമതിയിൽ വർദ്ധനവ് ഉണ്ടായെന്ന് 55ശതമാനം അഭിപ്രായപ്പെടുന്നു. ജീവിതനിലവാരം വർധിച്ചു എന്ന് 48 ശതമാനം പറയുമ്പോൾ 35% തകർച്ച നേരിട്ടു അഭിപ്രായപ്പെടുന്നു.

രാമക്ഷേത്ര നിർമ്മാണം ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചു എന്ന് 48ശതമാനം അഭിപ്രായപ്പെടുമ്പോഴും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിപക്ഷം. സർവേയിൽ ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമാണോ എന്ന ചോദ്യത്തിന് അല്ല എന്ന് പ്രതികരിച്ചത് 79 ശതമാനമാണ്. അതിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളും. എല്ലാ മതങ്ങളും തുല്യരാണെന്ന അവരുടെ മറുപടി മതേതര ഇന്ത്യക്ക് ശക്തി പകരുന്നുണ്ട്.11 ശതമാനം ഹിന്ദുക്കൾ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് കരുതുന്നത്. 81ശതമാനം യുവാക്കളും മതപരമായ ബഹുസ്വരയിൽ വിശ്വസിക്കുന്നവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 83ശതമാനവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നുള്ളത് മതേതരത്വ ആശയങ്ങൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News