'ബച്ച്പൻ കാ പ്യാർ' വൈറൽ വിഡിയോയിലെ കുട്ടിക്ക് വാഹനപകടത്തിൽ ഗുരുതര പരിക്ക്

രണ്ടുവർഷം മുമ്പാണ് സഹദേവ് പാടിയ പാട്ട് വൈറലായത്

Update: 2021-12-28 16:03 GMT

'ബച്ച്പൻ കാ പ്യാർ' എന്ന ഗാനമാലപിച്ച വൈറൽ വിഡിയോയിലൂടെ ശ്രദ്ധേയനായ കുട്ടിക്ക് വാഹനപകടത്തിൽ ഗുരുതര പരിക്ക്. ചത്തിസ്ഗഢിലെ സുകുമ ജില്ലയിലെ ഇൻറർനെറ്റ് സെസേഷനായ സഹദേവ് ദിർദോക്കാണ് പരിക്കേറ്റത്. അചഛനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ് ജഗദാൽപൂർ മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സഹദേവ്. ജില്ലാ കലക്ടർ വിനീത് ബന്ധൻവാർ, പൊലിസ് സൂപ്രണ്ട് സുനിൽ ശർമ എന്നിവർ ആശുപത്രിയിലെത്തി സഹദേവിനെ കണ്ടു. കാവാസി ലക്ഷ്മ എംഎൽഎ സഹദേവിന് സാധ്യമായ ചികിത്സയൊക്കെ നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

Full View

രണ്ടുവർഷം മുമ്പാണ് സഹദേവ് പാടിയ പാട്ട് വൈറലായത്. അധ്യാപകനാണ് പാട്ട് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത്. തുടർന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അനുമോദനം നേടിയിരുന്നു. റാപ്പർ ബാദ്ഷക്കൊപ്പം 'ബച്ച്പൻ കാ പ്യാർ' ഗാനത്തിന്റെ നവീകരിച്ച പതിപ്പും ഇറക്കിയിരുന്നു.

'Bachpan Ka Pyaar' viral video Notable child seriously injured in bike accident

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News