ഷിൻഡെയുടെ സന്ദർശനം; ബാൽ താക്കറെ സ്മൃതി കുടീരത്തിൽ ഗോമൂത്രം തളിച്ച് ഉദ്ദവ് വിഭാഗം

ബാൽ താക്കറെയുടെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായായിരുന്നു ഏക്‌നാഥ് ഷിൻഡെ ശിവാജി പാർക്കിലെത്തിയത്

Update: 2022-11-17 16:25 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന വിമത നേതാവുമായ ഏക്‌നാഥ് ഷിൻഡെയുടെ സന്ദർശനത്തിനു പിന്നാലെ ശിവസേന ആചാര്യൻ ബാൽ താക്കറെയുടെ സ്മൃതികുടീരം ഗോമൂത്രം ഒഴിച്ച് 'ശുദ്ധീകരിച്ചു'. ഉദ്ദവ് താക്കറെ വിഭാഗമാണ് ശിവാജി പാർക്കിലെ സ്മൃതികുടീരത്തിൽ ഗോമൂത്രം തളിച്ചത്.

താക്കറെയുടെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായായിരുന്നു ഷിൻഡെയുടെ സന്ദർശനം. ചരമവാർഷികം ഇന്നായിരുന്നെങ്കിലും ഇന്നലെ വൈകീട്ടാണ് ഷിൻഡെ സ്മൃതി കുടീരത്തിലെത്തിയത്. ഇന്ന് ഉദ്ദവ് താക്കറെ വിഭാഗം വാർഷിക പരിപാടികൾ നടത്തുന്നതിനാൽ സംഘർഷാവസ്ഥ ഒഴിവാക്കാനായിരുന്നു ഇത്.

എന്നാൽ, ഷിൻഡെ സ്ഥലംവിട്ടതിനു പിന്നാലെ ഉദ്ദവ് വിഭാഗം ശിവസേന പ്രവർത്തകർ സ്ഥലത്തെത്തി. തുടർന്ന് ശുദ്ധീകരണമെന്ന പേരിൽ സ്ഥലത്ത് ഗോമൂത്രവും വെള്ളവും തളിക്കുകയായിരുന്നു.

നടപടിയെ ഷിൻഡെ വിഭാഗം വിമർശിച്ചു. ഗോമൂത്രം തളിച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ഷിൻഡെ വിഭാഗം വക്താവ് ദീപക് കേസർക്കർ പ്രതികരിച്ചു. താക്കറെ ഏതെങ്കിലും പാർട്ടിയുടേതോ വ്യക്തിയുടേതോ മാത്രമല്ല. എല്ലാ പാർട്ടിക്കാരും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും ദീപക് പ്രതികരിച്ചു.

Summary: The Uddhav Thackeray faction of Shiv Sena purified the Balasaheb Thackeray Memorial with gau mutra (cow urine) after Maharashtra Chief Minister Eknath Shinde's visit

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News