നിങ്ങളുടെ അഹങ്കാരം നാലു ദിവസത്തേക്ക് മാത്രം; സഞ്ജയ് റാവത്തിനെതിരെ വീടിനു പുറത്ത് പോസ്റ്റര്‍

ശിവസേന കോർപ്പറേറ്റർ ദീപ്മല ബാധേയാണ് ബാനർ സ്ഥാപിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു

Update: 2022-06-22 09:25 GMT

മഹാരാഷ്ട്ര: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ പോസ്റ്റര്‍. റാവത്തിന്‍റെ മുംബൈയിലെ വസതിക്കു മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

''നിങ്ങളുടെ അഹങ്കാരം നാലു ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. ഞങ്ങളുടെ രാജത്വം പാരമ്പര്യമായി ലഭിച്ചതാണ്'' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. സഞ്ജയ് റാവത്തിനെക്കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബാലാസാഹേബ് താക്കറെ, ആദിത്യ താക്കറെ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ശിവസേന കോർപ്പറേറ്റർ ദീപ്മല ബാധേയാണ് ബാനർ സ്ഥാപിച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ശിവസേന വന്‍ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയും ഒപ്പമുള്ള എം.എല്‍.എമാരും അസമില്‍ തുടരുകയാണ്.വിമത നിക്കങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ബി.ജെ.പിയുമായി സഹകരിക്കുന്നുണ്ടെങ്കിലും ആ പിന്തുണ എത്രമാത്രമെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. മഹാ വികാസ് സഖ്യം നേരിടുന്ന പ്രതിസന്ധിക്കിടയില്‍, എംഎല്‍എമാരോട് മുംബൈ വിടരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News