ഒമിക്രോൺ രോഗമുക്തനായ ഡോക്ടർക്ക് വീണ്ടും കൊവിഡ്

രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം

Update: 2021-12-07 10:21 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരുവിൽ ഒമിക്രോണിൽ നിന്ന് രോഗമുക്തി നേടിയ ഡോക്ടർക്ക് വീണ്ടും കൊവിഡ് പോസറ്റീവായി. രാജ്യത്ത് ആദ്യമായി ഒമിക്രോൺ കണ്ടെത്തിയ രണ്ടുവ്യക്തികളിൽ ഒരാൾ ഈ ഡോക്ടറായിരുന്നു. മറ്റൊരാൾ ദക്ഷിണാഫ്രിക്കൻ പൗരനായിരുന്നു. ഇയാൾ ക്വാറന്റൈൻ കഴിഞ്ഞതിന് ശേഷം ദുബൈയിലേക്ക് മറങ്ങി. ഒമൈക്രോൺ വകഭേദം ബാധിച്ച ഡോക്ടർക്ക് വീണ്ടും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച വാർത്ത ശരിയായാണെന്ന് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഡോക്ടർക്ക് രോഗലക്ഷണമൊന്നുമില്ലെന്നും അദ്ദേഹം ഐസലേഷനിൽ കഴിയുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ച് അധികൃതരെ അറിയിക്കാതെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News