'നന്നായി നിങ്ങൾ ഒന്നും ചെയ്യാതിരുന്നത്'; ഗതാഗതക്കുരുക്കിലെ പ്രണയം, ട്രാഫിക് പൊലീസിന് നന്ദി പറഞ്ഞ് യുവാവ്

ബംഗളൂരിലെ ട്രാഫിക് ബ്ലോക്കിൽ നിന്ന് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയ കഥയാണ് ഇദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Update: 2022-09-21 04:38 GMT
Editor : banuisahak | By : Web Desk
Advertising

ബംഗളൂരിലെ ട്രാഫിക് ജാം പുതുമയുള്ള കാഴ്ചയല്ല. മണിക്കൂറുകളോളം അക്ഷമരായി ആളുകൾ ഗതാഗതക്കുരുക്കിൽ പെട്ട് വലയാറുണ്ട്. ട്രാഫിക് പൊലീസിനെ പഴിചാരുകയാണ് പതിവെങ്കിലും ഇപ്പോൾ ഗതാഗതക്കുരുക്കിന് ട്രാഫിക് പൊലീസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ബംഗളൂരിലെ ട്രാഫിക് ബ്ലോക്കിൽ നിന്ന് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയ കഥയാണ് ഇദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 

''സോണി വേൾഡ് സിഗ്നലിന് സമീപമാണ് എന്റെ പ്രണയത്തിന് തുടക്കം കുറിച്ചത്. എന്റെ ഭാര്യയും ഞാനും സുഹൃത്തുക്കളായിരുന്നു. അവളെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യുന്നതിനിടെ ഈജിപുര ഫ്‌ളൈ ഓവർ പണി കാരണം ഞങ്ങൾ ട്രാഫിക്കിൽ കുടുങ്ങിപ്പോയി. ഏറെ നേരം കാറിനുള്ളിൽ ഇരുന്ന് മടുത്ത ഞങ്ങൾ പതുക്കെ പുറത്തിറങ്ങി. ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇതിന് ശേഷമാണ് ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തത്. മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം ഞങ്ങൾ രണ്ടുവർഷം മുൻപ് വിവാഹിതരായി. പക്ഷേ, ആ  2.5 കിലോമീറ്റർ മേൽപ്പാലത്തിന്റെ പണി ഇതുവരെ തീർന്നിട്ടില്ല"; യുവാവ് ട്വിറ്ററിൽ കുറിച്ചു. 

റെഡ്‌ഡിറ്റിൽ പങ്കുവെച്ച ഈ രസകരമായ കുറിപ്പ് നിരവധി ആളുകളാണ് പങ്കുവെച്ചത്. നാലായിരത്തിലധികം പേർ ട്വിറ്ററിൽ പോസ്റ്റ് ലൈക്ക് ചെയ്യുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ബംഗളൂരിലെ ട്രാഫിക്കിൽ കുടുങ്ങി കിടന്നിട്ടും തങ്ങൾക്കൊരു പ്രണയം കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പലരുടെയും സങ്കടം. ചിലർ സ്ഥലത്തെ ട്രാഫിക് ബ്ലോക്കുകളെയും പൊലീസിന്റെ അനാസ്ഥയെയും കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News