ബംഗളുരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു: സിദ്ധരാമയ്യ

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Update: 2025-06-05 16:28 GMT

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഹ്ലാദ പ്രകടനത്തിൽ ഇന്നലെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അപകടത്തെ തുടർന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണറെയും ഡെപ്യൂട്ടി കമ്മീഷണറെയും ഉൾപ്പടെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്ത നടപടി ആർ‌സി‌ബിക്കും ഉൾപ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 105, 115, 118, 190,132, 125(12), 142, 121 എന്നീ വകുപ്പുകൾ പ്രകാരമാണ് ആർസിബിക്കെതിരെ കേസെടുത്തിരിക്കുന്നത്. 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്. അതേസമയം പുറത്ത് ആരാധകർ ജീവനായി പിടയുമ്പോൾ സ്റ്റേഡിയത്തിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്‌സിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News