ജോഡോ യാത്ര ഇന്ന് പര്യടനം പുനരാരംഭിക്കും; മെഹബൂബാ മുഫ്തി അണിചേരും

സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക.

Update: 2023-01-28 01:20 GMT

ശ്രീന​ഗർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശക്തമായ സുരക്ഷയിൽ ഇന്ന് പര്യടനം പുനരാരംഭിക്കും. രാവിലെ ഒമ്പതിന് അനന്ത്നാഗിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുക.

സുരക്ഷാ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ചത്. സ്ത്രീകൾ ആയിരിക്കും മുൻനിരയിൽ ഉണ്ടാവുക. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായേക്കും.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി യാത്രയിൽ അണിചേരും. 21 കിലോമീറ്റർ യാത്ര ഇന്ന് പര്യടനം നടത്തും. പുൽവാമയിൽ യാത്ര പര്യടനം പൂർത്തിയാക്കും.

സുരക്ഷാ പ്രശ്നങ്ങളുള്ള മേഖലകളോടടുത്തതിനാൽ പുതിയ നിർദേശങ്ങൾ സേന നൽകിയേക്കും. യാത്ര കുറച്ചു ദൂരം വാഹനത്തിൽ ആക്കാനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ചയാണ് ശ്രീനഗറിൽ ജോഡോ യാത്രയുടെ സമാപനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News