രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനം ബിഹാറെന്ന് കേന്ദ്രസര്‍ക്കാര്‍; നിതീഷ് കുമാറിനെതിരെ ആര്‍.ജെ.ഡി

2020-21ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലാണ് ബിഹാര്‍ ഏറ്റവും പിന്നോക്ക സംസ്ഥാനമാണെന്ന് പറയുന്നത്.

Update: 2021-07-29 11:34 GMT

രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനം ബിഹാറാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ജെ.ഡി.യു എംപിയായ രാജീവ് രഞ്ജന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇന്ദ്രജിത്ത് സിങ് ബിഹാറിന്റെ പിന്നോക്കാവസ്ഥക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞത്.

2020-21ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന റിപ്പോര്‍ട്ടിലാണ് ബിഹാര്‍ ഏറ്റവും പിന്നോക്ക സംസ്ഥാനമാണെന്ന് പറയുന്നത്. ബിഹാറിന്റെ പിന്നോക്കാവസ്ഥക്ക് എന്താണ് കാരണമെന്നായിരുന്നു ജെ.ഡി.യു എം.പിയുടെ ചോദ്യം. 115 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ബിഹാറിന് 100ല്‍ 52 പോയിന്റുകള്‍ മാത്രമാണ് നേടാനായതെന്ന് മന്ത്രി പറഞ്ഞു.

Advertising
Advertising

ദാരിദ്ര്യം, കുറഞ്ഞ സാക്ഷരതാ നിരക്ക്, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ഉപയോഗത്തിലെ പിന്നോക്കാവസ്ഥ എന്നിവയാണ് ബിഹാറിനെ പിന്നിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. ബിഹാറിലെ വലിയൊരു വിഭാഗം (33.74%) ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. 12.3 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യഇന്‍ഷൂറന്‍സുള്ളത്. അഞ്ച് വയസിന് താഴെയുള്ള 42 ശതമാനം കുട്ടികളും വളര്‍ച്ചാ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 15 വയസിന് മുകളില്‍ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് ബിഹാറിലാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ബിഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷമായ ആര്‍.ജെ.ഡി രംഗത്തെത്തി. ഡബിള്‍ എഞ്ചിനുള്ള സര്‍ക്കാറായിരുന്നിട്ടും എന്തുകൊണ്ടാണ് ബിഹാര്‍ എല്ലാ രംഗത്തും പരാജയപ്പെടുന്നതെന്ന തേജസ്വി യാദവ് ചോദിച്ചു. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക പ്രകാരം കേരളമാണ് ഒന്നാം സ്ഥാനത്ത്

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News