ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി നടക്കുന്ന പൗരത്വ പരിശോധന; പ്രതിപക്ഷ ഹർത്താൽ ഇന്ന്

പറ്റ്നയിലെ പ്രതിഷേധ മാർച്ചിന് രാഹുൽ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നൽകും

Update: 2025-07-09 02:49 GMT
Editor : Lissy P | By : Web Desk

പറ്റ്ന: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധയോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.

ബിജെപിയുടെ നിർദേശപ്രകാരം ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കച്ചവടം നടത്തുകയാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ സുപ്രിം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്സും  ആർജെഡിയും ഹരജി നൽകിയിട്ടുണ്ട്. ബിഹാറിൽ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ജനങ്ങളുടെ പൗരത്വം തെളിയിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയും എന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News