'മതവികാരം വ്രണപ്പെടുത്തി'; പ്രധാനമന്ത്രിക്കെതിരായ 'ഛത് പൂജ' പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി ബിജെപി

ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ

Update: 2025-10-31 14:34 GMT
Editor : ലിസി. പി | By : Web Desk

പട്ന: ബിഹാറിൽ അവസാനഘട്ട പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎയുടെ പ്രകടനപത്രിക ഇന്ന് പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ ഛത് പൂജ പരാമർശം ആയുധമാക്കുകയാണ് ബിജെപി.   പ്രധാനമന്ത്രി ഛത് പൂജക്ക് ജലമല്ല ഉപയോഗിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പരാതി നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. 

പരസ്യപ്രചാരണത്തിന് നാലുദിവസം ബാക്കി നിൽക്കെ തിരക്കിട്ട ഓട്ടത്തിലാണ് നേതാക്കൾ. അവസാന ഘട്ടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വ്യക്തിപരമായ ആരോപണങ്ങളും ഉയരുകയാണ്. സ്ത്രീ വോട്ടർമാർക്കായുള്ള പ്രഖ്യാപനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയാണ് നേതാക്കൾ. . വോട്ടുകൊള്ള ആരോപണം വിടാതെ പിടിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

അതിനിടെ ജൻ സ്വരാജ് പാർട്ടി നേതാവിന്റെ കൊലപാതകത്തിൽ ആരോപണങ്ങളും ശക്തമാവുകയാണ്.  ഗൂഢാലോചന ആരോപിച്ച് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. മൊകാമയിലെ ജെഡിയു സ്ഥാനാർഥി അനന്ത് സിംഗിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News