യു.കെ എം.പി ജെറെമി കൊർബിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോ വിവാദമാക്കി ബിജെപി; പിന്നാലെ മോദിയും കൊർബിനുമൊരുമിച്ചുള്ള ഫോട്ടോ പുറത്ത്

ജെറമി കൊർബൻ ഇന്ത്യക്കും ഹിന്ദുക്കൾക്കും എതിരാണെന്നായിരുന്നു ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവ്യ അടക്കമുള്ളവരുടെ ആരോപണം.

Update: 2022-05-24 14:35 GMT
Advertising

ലണ്ടൻ: രാഹുൽ ഗാന്ധിയുടെ യു.കെ സന്ദർശനം വിവാദമാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. യു.കെ പാർലമെന്റ് അംഗവും ലേബർ പാർട്ടി നേതാവുമായ ജെറെമി കൊർബിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോ വിവാദമാക്കിയ ബിജെപി സെബർ ടീമിന്റെ നീക്കമാണ് സോഷ്യൽ മീഡിയ ഫാക്ട് ചെക്കിങ് ടീം പൊളിച്ചത്.

കൊർബിനെതിരെ ആരോപണവുമായി ബിജെപി ഐ.ടി സെൽ തലവൻ അമിത് മാളവ്യ തന്നെ നേരിട്ട് രംഗത്തെത്തി. ഇന്ത്യക്കും ഹിന്ദുക്കൾക്കും എതിരാണ് ജെറെമി കൊർബനെന്നും രാഹുൽ ഗാന്ധി ഒടുവിൽ അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനെ കണ്ടെത്തിയെന്നും ഇരുവരും ഒരുപോലെ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.


ബിജെപി നേതാവ് കപിൽ മിശ്രയും സമാനമായ ആരോപണവുമായി രംഗത്തെത്തി. ''ജെറെമി കൊർബിനൊപ്പം രാഹുൽ ഗാന്ധി എന്താണ് ലണ്ടനിൽ ചെയ്യുന്നത്? ഇന്ത്യാ വിരുദ്ധ ഹിന്ദു വിരുദ്ധ നിലപാടുകൾകൊണ്ട് കുപ്രസിദ്ധനായ ആളാണ് അദ്ദേഹം. കശ്മീരിനെ ഇന്ത്യയിൽനിന്ന് വേർപെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ആളാണ് അദ്ദേഹം'' - മിശ്ര ട്വീറ്റ് ചെയ്തു.


ഇതിന് പിന്നാലെ പ്രമുഖ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്' സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ലണ്ടൻ സന്ദർശനത്തിനിടെ കൊർബിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സുബൈർ ട്വീറ്റ് ചെയ്തത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News