മണ്ഡലത്തില്‍ സൈക്കിള്‍ സവാരിക്കിറങ്ങിയ ബി.ജെ.പി എം.എല്‍.എക്ക് കുഴിയില്‍ വീണു പരിക്ക്

എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്‍റെ അനുയായികള്‍ ഞായറാഴ്ച അറിയിച്ചു

Update: 2022-08-02 03:04 GMT

നോയിഡ: സ്വന്തം മണ്ഡലത്തില്‍ സൈക്കിളില്‍ സവാരിക്കിറങ്ങിയ ബി.ജെ.പി നേതാവും ജെവാർ എം.എൽ.എയുമായ ധീരേന്ദ്ര സിംഗിന് റോഡിലെ കുഴിയില്‍ വീണ് പരിക്ക്. എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്‍റെ അനുയായികള്‍ ഞായറാഴ്ച അറിയിച്ചു.

55 കാരനായ സിംഗ് ശനിയാഴ്ച സൈക്കിളിൽ റോഡിലൂടെ പോകുമ്പോൾ കിഷോർപൂർ ഗ്രാമത്തിന് സമീപം രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. ''പതിവ് സൈക്കിളിങ്ങിന് പുറത്തുപോയതായിരുന്നു എം.എൽ.എ. ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. ഒരു വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ പെട്ടെന്ന് വെള്ളം നിറഞ്ഞ ഒരു കുഴി കണ്ടു. സൈക്കിള്‍ തെന്നിമാറി കുഴിയിലേക്ക് വീഴുകയായിരുന്നു. കൈമുട്ടിന് സാരമായ പരിക്കേറ്റിട്ടുണ്ട്'' എം.എല്‍.എയുടെ സഹായിയായ ദേവേന്ദ്ര സിംഗ് പി.ടി.ഐയോട് പറഞ്ഞു. സിങിനെ ഉടൻ തന്നെ ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ കയ്യിന്‍റെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ തുടരുകയാണ് സിങ്.

ഫിറ്റ്നസ് പ്രേമിയായ സിംഗ് ജെവാറിൽ നിന്ന് രണ്ട് തവണ എം.എ.ൽഎയായിട്ടുണ്ട്.ജേവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമവാസികളുമായി നടത്തിയ ചര്‍ച്ചകളില്‍ ധിരേന്ദ്ര സിങ് പ്രധാന പങ്കുവെച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News