പൊതുപരിപാടിക്കിടെ വനിതാ എം.എൽ.എയുടെ തോളിൽ കയ്യിട്ട് ബി.ജെ.പി എം.പി; ഒടുവിൽ സീറ്റ് മാറിയിരുന്ന് എം.എൽ.എ

ബി.ജെ.പി എം.പി സതീഷ് ഗൗതമിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

Update: 2023-09-30 10:27 GMT

ലഖ്‌നോ: പൊതുപരിപാടിക്കിടെ വനിതാ എം.എൽ.എയുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച ബി.ജെ.പി എം.പിയുടെ നടപടി വിവാദമായി. ബി.ജെ.പി എം.പി സതീഷ് ഗൗതമിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ശ്രീരാം ബാങ്ക്വറ്റ് ഹാളിൽ കോൾ എം.എൽ.എ അനിൽ പരാശർ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം.

വനിതാ എം.എൽ.എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ അവരുടെ തോളിൽനിന്ന് എടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഗത്യന്തരമില്ലാതെ എം.എൽ.എ സീറ്റ് മാറിയിരിക്കുകയായിരുന്നു. സെപ്റ്റംബർ 25ന് നടന്ന പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഗതാഗതമന്ത്രി ദയാ ശങ്കർ സിങ്, ഉന്നത വിദ്യാഭ്യാസമന്ത്രി യോഗേന്ദ്ര ഉപാധ്യായ്, മുൻ മേയർ ശകുന്തള ഭാരതി, ബി.ജെ.പി എക്‌സിക്യൂട്ടീവ് അംഗം പൂനം ബജാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയ് സിങ് എന്നിവർ സ്റ്റേജിലിരിക്കുമ്പോഴായിരുന്നു സതീഷ് ഗൗതം എം.എൽ.എയോട് അപമര്യാദയായി പെരുമാറിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News