ബി.ജെ.പി യോഗത്തില്‍ കസേരയേറും കൂട്ടത്തല്ലും: വൈറലായി വീഡിയോ

യോഗത്തിനിടെയുണ്ടായ വാക്കേറ്റം കസേരയേറിലും തമ്മില്‍ത്തല്ലിലുമാണ് അവസാനിച്ചത്

Update: 2023-01-08 14:34 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി യോഗത്തിനിടെ പരസ്പരം ഏറ്റുമുട്ടി പ്രവര്‍ത്തകര്‍. കള്ളക്കുറിച്ചിയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വിളിച്ച യോഗത്തിൽ പ്രവർത്തകർ കസേരകള്‍ വലിച്ചെറിയുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളില്‍ പാര്‍ട്ടിയിലെ പദവികൾ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ശങ്കരപുരത്ത് യോഗം വിളിച്ചത്. ഭാരവാഹികളുടെ പേരുകളിൽ ജില്ലാ പ്രസിഡന്‍റ് ചില മാറ്റങ്ങൾ വരുത്തിയെന്നാണ് ആരോപണം. ഇതോടെ ജില്ലയിലെ പ്രമുഖ നേതാക്കളായ അരൂര്‍ രവിയുടെയും രാമചന്ദ്രന്‍റെയും അനുയായികള്‍ തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. വാക്കേറ്റം കസേരയേറിലും തമ്മില്‍ത്തല്ലിലുമാണ് അവസാനിച്ചത്.

Advertising
Advertising


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News