'കൂട്ടബലാത്സംഗത്തിനിരയായ 26കാരി തന്നെ ലൈംഗികാതിക്രമത്തിനിരയാക്കി'; പരാതിയുമായി പ്രതിയായ ആൺകുട്ടി

ഇൻസ്റ്റ​ഗ്രാമിൽ ഒരു ലക്ഷം ഫോളോവർമാരും യൂട്യൂബിൽ 75,000 സബ്സ്ക്രൈബേഴ്സും ഉള്ള യുവതി ഒരു ​ഗെയ്മർ കൂടിയാണ്.

Update: 2024-05-01 05:14 GMT

ഷില്ലോങ്: 26കാരിയായ വ്ലോ​ഗർ കൂട്ടബലാത്സം​ഗത്തിനിരയായ സംഭവത്തിൽ ഇരയ്ക്കെതിരെ പരാതിയുമായി പ്രതിയായ ആൺകുട്ടി. യുവതി തന്നെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയുടെ പരാതി. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലാണ് സംഭവം.

ഷില്ലോങ്ങിൽ നടന്ന കൂട്ടബലാത്സം​ഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച മൂന്ന് ആൺകുട്ടികൾ പിടിയിലായിരുന്നു. ഇവരെ കൂടാതെ ഒളിവിലുള്ള നാലാമനാണ് ഇപ്പോൾ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ഈ ആൺകുട്ടി പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു.

Advertising
Advertising

'പ്രായപൂർത്തിയായിട്ടില്ലാത്ത പ്രതികളിൽ ഒരാൾ റിൻജാ പൊലീസ് സ്റ്റേഷനിൽ യുവതിക്കെതിരെ ഒരു പരാതി നൽകിയിട്ടുണ്ട്. സംഭവദിവസം യുവതി തന്നെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി'- ഈസ്റ്റ് ഖാസി ഹിൽസ് എസ്.പി ഋതുരാജ് രവി പറഞ്ഞു.

ഇതനുസരിച്ച് പോക്സോ, ഐപിസി എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടന്നുവരികയുമാണ്. കൂട്ട ബലാത്സംഗത്തിൻ്റെ വീഡിയോ വാട്ട്‌സ്ആപ്പിൽ വൈറലായതിനെ തുടർന്ന് ഏപ്രിൽ 20നാണ് യൂട്യൂബറായ 26കാരി പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ മൂന്ന് പ്രതികളെയും ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റ​ഗ്രാമിൽ ഒരു ലക്ഷം ഫോളോവർമാരും യൂട്യൂബിൽ 75,000 സബ്സ്ക്രൈബേഴ്സും ഉള്ള യുവതി ഒരു ​ഗെയ്മർ കൂടിയാണ്.

"ഗെയിമർ ആയ എൻ്റെ സുഹൃത്ത് എനിക്ക് മയക്കുമരുന്ന് നൽകി. തുടർന്ന് നടന്നത് കൂട്ടബലാത്സംഗമായിരുന്നു. ഞാനൊരു ഇരയാണെന്ന് നിങ്ങൾക്കറിയാമോ"- എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ യുവതി പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞത്. ഇത് വൈറലാവുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News