തലകുത്തനെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനെ 20 മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു

വീട്ടു മുറ്റത്തത് കളിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് കുട്ടി 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്

Update: 2024-04-04 10:39 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ലച്യാന ജില്ലയില്‍ കുഴല്‍കിണറില്‍ വീണ രണ്ടു വയസുകാരനെ 20 മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനു പിന്നാലെ പുറത്തെത്തിച്ചു. സാത്വിക് സതീഷ് എന്ന രണ്ടു വയസുകാരന്‍ വീട്ടു മുറ്റത്തത് കളിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് കുഴല്‍കിണറില്‍ 16 അടി താഴ്ചയില്‍ തലകുത്തനെ വീണത്.

ബുധനാഴ്ച ഉച്ചക്ക് 1.45 നാണ് കുഞ്ഞ് കിണറ്റില്‍ കുടുങ്ങിയത്. ദീര്‍ഘ നേരത്തെ തിരച്ചിലിനു പിന്നാലെ കുഴല്‍കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുകയും വൈകീട്ട് 6.30 ന് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. കുഞ്ഞിനെ കണ്ടെത്താനായി ആദ്യം കുഴല്‍ കിണറില്‍ കാമറ ഇറക്കി. ഇതില്‍ കുഞ്ഞിന്റെ കാല് മുകളിലും തല താഴെയായും കണ്ടെത്തി. പിന്നാലെ പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ നല്‍കി.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, വിവിധ വകുപ്പുകള്‍, പ്രദേശവാസികള്‍ എന്നിവരുടെ പരിശ്രമത്തോടെയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഞ്ഞിനെ മെഡിക്കല്‍ സംഘം പരിശോധിച്ചു പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News