കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യം: സുപ്രിംകോടതി

നിരീക്ഷണം തമിഴ്‌നാട്‌ എക്‌സൈസ്‌ - വൈദ്യുതി മന്ത്രി വി.സെന്തിൽ ബാലാജിക്ക്‌ എതിരായ കേസുകളില്‍

Update: 2023-05-17 16:35 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം ശേഖരിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. അഴിമതിയ്ക്ക് രജിസ്ടർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം തുടങ്ങാനുള്ള മതിയായ കാരണമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. തമിഴ്‌നാട്‌ എക്‌സൈസ്‌ - വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിക്ക്‌ എതിരായ കേസുകളിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ നിയമനങ്ങൾക്ക്‌ കോഴ വാങ്ങിയെന്നാണ്‌ കേസ്. 2022 നവംബറിൽ മന്ത്രിക്കും കേസിലെ മറ്റ്‌ പ്രതികൾക്കും ഇഡി അയച്ച സമൻസ്‌ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News