ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു; ബ്രിജ് ഭൂഷണ്‍ ഇന്നു വൈകിട്ട് രാജി പ്രഖ്യാപിച്ചേക്കും

ലൈംഗികാരോപണം അന്വേഷിക്കാൻ സമിതി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷക്ക് പരാതി നൽകി

Update: 2023-01-20 08:23 GMT
Editor : Jaisy Thomas | By : Web Desk

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ഗുസ്തി താരങ്ങൾ കരയുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബ്രിജ് ഭൂഷണ്‍ വൈകുന്നേരം മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപിച്ചേക്കും. ലൈംഗികാരോപണം അന്വേഷിക്കാൻ സമിതി വേണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷക്ക് പരാതി നൽകി .

കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കായികമന്ത്രി ഇന്നും ഗുസ്തി താരങ്ങളുമായി ചർച്ച നടത്തിയേക്കും. ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്‍റെ രാജി ഉൾപ്പെടെ മുന്നോട്ട് വെച്ച എല്ലാം ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുവെന്നാണ് തരങ്ങളുടെ നിലപാട്.

Advertising
Advertising

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ എന്നിവരാണ് കായികമന്ത്രിയുമായി ഇന്നലെ ചർച്ച നടത്തിയത്. മന്ത്രിയുടെ വസതിയിൽ രാത്രി പത്തിന് തുടങ്ങിയ ചർച്ച പുലർച്ചെ രണ്ടരവരെ നീണ്ടിരുന്നു.സർക്കാർ തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. റെസ്‌ലിംഗ് ഫെഡറേഷൻ വൈകുന്നേരം കായിക മന്ത്രാലയത്തിന് മറുപടി നൽകും. ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷൺ ശർമയ്ക്കും പരിശീലകർക്കും എതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെ നിരവധി താരങ്ങളാണ് ഡൽഹി ജന്തർമന്തിറിൽ സമരം നടത്തുന്നത്. ബോക്സർ വിജേന്ദർ സിംഗ് ഉൾപ്പെടെയുള്ള താരങ്ങൾ ഐക്യദാർഢ്യവുമായി ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News