25,000 കിമീ ദേശീയപാത വികസിപ്പിക്കും

മലയോര റോഡ് വികസനത്തിനും പദ്ധതി തയ്യാറാക്കും

Update: 2022-02-01 05:54 GMT

ഈ സാമ്പത്തിക വര്‍ഷം 25,000 കിമീ ദേശീയപാത വികസിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മലയോര റോഡ് വികസനത്തിനും പദ്ധതി തയ്യാറാക്കും.

കുന്നുകളുള്ള മേഖലകളില്‍ ദേശീയ റോപ് വേ വികസനത്തിനു പ്രാധാന്യം നല്‍കും. പ്രധാനമന്ത്രി ഗതി ശക്തി എന്ന പുതിയ പദ്ധതി എന്ന നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. റോഡ്,റെയില്‍, തുറമുഖം അടക്കം ഏഴ് മേഖലകളിലായിരിക്കും പദ്ധതിയില്‍ ഊന്നല്‍ നല്‍കുക. സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും പി. എം ഗതി ശക്തിയുടെ ഭാഗമായിരിക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News