കർണാടകയിൽ വ്യാപാരിയെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുൾ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം കടയിൽ കയറി വെട്ടിക്കൊന്നത്

Update: 2022-12-27 01:54 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: കർണാടകയിൽ സൂറത്ത്കലിൽ വ്യാപാരിയെ വെട്ടിക്കൊന്ന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുൾ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം കടയിൽ കയറി വെട്ടിക്കൊന്നത്.

കൃഷ്ണപുര ഒമ്പതാം ബ്ലോക്കിൽ ശനിയാഴ്ച വൈകീട്ടാണ് അബ്ദുൾ ജലീലിനെ മുഖംമൂടി ധരിച്ച അക്രമി സംഘം കടയിൽ കയറി വെട്ടിക്കൊന്നത്. കൃഷ്ണപൂർ നൈത്തങ്ങാടി സ്വദേശി ഷൈലേഷ് പൂജാരി, ഉഡുപ്പി ഹെജമാഡി സ്വദേശി സവിൻ കാഞ്ചൻ, ഉഡുപ്പി കൃഷ്ണപൂർ മൂന്നാം ബ്ലോക്കിൽ താമസിക്കുന്ന പവൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ശശികുമാർ പറഞ്ഞു.

പിടിയിലായവർ 2021ൽ നടന്ന കൊലപാതകത്തിലടക്കം നിരവധി കേസുകളിൽ പ്രതികളാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News