'പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല' രാജ് കുന്ദ്രക്കെതിരെ മുംബൈ പോലീസ്

കുറ്റവാളികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ സാധിക്കുമോ?

Update: 2021-08-02 13:31 GMT
Editor : Roshin | By : Web Desk

പ്രതികള്‍ കുറ്റാന്വേഷകരോട് സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ കുറ്റം അന്വേഷിക്കുന്ന ഏജന്‍സികള്‍ക്ക് നിശബ്ദരായ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കാനാകില്ലെന്ന് മുംബൈ പോലീസ് ഹൈക്കോടതിയില്‍. നീലച്ചിത്ര നിര്‍മ്മാണത്തിന്‍റെ പേരില്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് വ്യവസായി രാജ് കുന്ദ്ര നൽകിയ ഹരജി കോടതി പരിഗണിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുന്ന വിവരം തന്നെ നേരത്തെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് അറസ്റ്റ് റദ്ദ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി രാജ് കുന്ദ്ര കോടതിയെ സമീപിച്ചത്. പക്ഷെ, കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്രങ്ങളിലെ ക്ലിപ്പുകൾ ഡിലീറ്റ് ചെയ്യാൻ തങ്ങള്‍ക്ക് നിർദ്ദേശം ലഭിച്ചതായി അദ്ദേഹത്തിന്‍റെ നാല് ജീവനക്കാര്‍ തങ്ങളെ അറിയിച്ചുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

കുറ്റവാളികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കാന്‍ സാധിക്കുമോ? കുറ്റവാളി അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്ന പക്ഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ല. പോലീസ് കോടതിയില്‍ പറഞ്ഞു.

തന്‍റെ ഐ ക്ലൌഡ് അക്കൌണ്ട് രാജ് കുന്ദ്ര ഡിലീറ്റ് ചെയ്തെങ്കിലും 61 നീലച്ചിത്രങ്ങളും ഒരു സ്ക്രിപ്റ്റും ലാപ്ടോപ്പില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ചുവെന്നും പോലീസ് കോടതിയെ അറിയിച്ചു. അതുകൂടാതെ കുന്ദ്രയുടെ വാട്സ്ആപ്പ് ചാറ്റുകള്‍, ഇ മെയിലുകള്‍, ബ്രൌസിങ് ഹിസ്റ്ററി എന്നിവയും തെളിവുകളായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News