'ഇൻസ്റ്റഗ്രാമിലൂടെ പരിചയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു'; ഇന്ത്യന്‍ ഹോക്കി താരത്തിനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വരുൺ കുമാർ തന്നെ പലതവണ ബലാത്സംഗം ചെയ്‌തെന്നും യുവതിയുടെ പരാതിയിലുണ്ട്

Update: 2024-02-06 07:39 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ കേസ്. ബംഗളൂരു സ്വദേശിനിയായ 22 കാരിയാണ് പരാതിക്കാരി. 2019ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വരുൺകുമാറിനെ പരിചയപ്പെട്ടതെന്നും, അന്ന് തനിക്ക് 17 വയസ്സായിരുന്നുവെന്നും യുവതി പറയുന്നു.

വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വരുൺ കുമാർ തന്നെ പലതവണ ബലാത്സംഗം ചെയ്‌തെന്നും  യുവതിയുടെ പരാതിയിലുണ്ട്. കോച്ചിംഗ് ക്യാമ്പുകൾക്കായി ബംഗളൂരുവിലെത്തുമ്പോൾ വരുൺ കുമാറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നെന്നും യുവതി പറയുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ താരത്തിനെതിരെ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹിമാചൽ പ്രദേശ് സ്വദേശിയാണ് വരുൺ കുമാർ പഞ്ചാബിലെ ജലന്ധറിലാണ് താമസിച്ചിരുന്നത്. ഇയാൾ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയതിന് പിന്നാലെ ഹിമാചൽ പ്രദേശ് സർക്കാർ അദ്ദേഹത്തിന് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News