അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്രം; ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പരിശോധന വേണം. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

Update: 2021-10-20 12:19 GMT
Editor : abs | By : Web Desk
Advertising

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ കേന്ദ്രം പുതുക്കി. നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്രം. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പരിശോധന വേണം. 

യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഈ മാസം 25 മുതല്‍ പുതിയ മാര്‍ഗ രേഖ നിലവില്‍ വരും. വിദേശത്തുനിന്നും ഇന്ത്യയില്‍ എത്തുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു പുറമെ ആര്‍പിടിസിആര്‍ സര്‍ട്ടിഫിക്കറ്റും വേണം. നേരത്തെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്ക് നിര്‍ബന്ധമുണ്ടായിരുന്നില്ല. യാത്ര തുടങ്ങുന്നതിനു മുമ്പ് പോര്‍ട്ടലായ സുവിധയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും സമര്‍പ്പിക്കണം.

വിദേശ രാജ്യങ്ങളെ ഇന്ത്യ എ,ബി എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് തിരിച്ചിരിക്കുന്നത്. ബി കാറ്റഗറിയില്‍ പെട്ട ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ സ്വയം നിരീക്ഷണ ക്വാറന്റൈന്‍ വേണമെന്നും നിര്‍ദേശമുണ്ട്. അതിനു ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകണമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News