കേന്ദ്രം വഖഫ് ബോർഡുകളെ ഹിന്ദുത്വ അജണ്ട പ്രകാരം തകർക്കാൻ ശ്രമിക്കുന്നു; അസദുദ്ദീൻ ഉവൈസി

ആദ്യം മുതൽ തന്നെ ബി.ജെ.പി വഖഫ് ബോർഡുകൾക്കും വഖഫ് സ്വത്തുക്കൾക്കും എതിരാണ്.

Update: 2024-08-05 06:36 GMT

ഹൈദരാബാദ്: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം മേധാവിയുമായ അസദുദ്ദീൻ ഉവൈസി. വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശം തകർക്കാനും മതസ്വാതന്ത്ര്യത്തിന് എതിരായ ഇടപെടൽ നടത്താനുമാണ്‌ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉവൈസി പറഞ്ഞു.

ആദ്യം മുതൽ തന്നെ ബി.ജെ.പി വഖഫ് ബോർഡുകൾക്കും വഖഫ് സ്വത്തുക്കൾക്കും എതിരാണ്. വഖഫ് ബോർഡുകളും അവയുടെ സ്വത്തുക്കളും അവരുടെ ഹിന്ദുത്വ അജണ്ട പ്രകാരം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാർ വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം എടുത്തുകളയാൻ ശ്രമിക്കുകയാണ്. കേന്ദ്ര ഇടപെടലുണ്ടായാൽ വഖഫ് സ്വത്തുക്കൾ എങ്ങനെ പ്രവർത്തിപ്പിക്കും. അത് മതസ്വാതന്ത്ര്യത്തിനു തന്നെ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

വഖഫ് ബോർഡുകളുടെ സ്ഥാപനത്തിലും ഘടനയിലും എന്തെങ്കിലും ഭേദഗതികൾ വരുത്തിയാൽ ഭരണപരമായ കുഴപ്പമുണ്ടാകുമെന്നും വഖഫ് ബോർഡിന് സ്വയംഭരണാവകാശം നഷ്ടപ്പെടുമെന്നും എം.പി പറഞ്ഞു.

ദർഗകളും മസ്ജിദുകളുമല്ലെന്ന് ബി.ജെ.പി-ആർ.എസ്.എസ് അവകാശപ്പെടുന്ന നിരവധി ദർഗകളും പള്ളികളും രാജ്യത്തുണ്ടെന്നും ഉവൈസി പറഞ്ഞു. മോദി സർക്കാർ വഖഫ് ബോർഡിൻ്റെ സ്വത്തുക്കൾ മുസ്‌ലിംകളിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. മുസ്‌ലിംകളുടെ വഖഫ് സ്വത്തുക്കൾ എടുത്തുകളയണോ എന്ന് ബി.ജെ.പിയുടെ സഖ്യകക്ഷികൾ ചിന്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്റിൽ അവതരിപ്പിച്ചേക്കും. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.

വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനിമുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളതെന്നാണ് കണക്ക്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനിമുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പുവരുത്തും.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തുകളയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യം. വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകള്‍ റദ്ദാക്കാനും പുതിയ ഭേദഗതി നിര്‍ദേശിക്കുന്നു. വഖഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും ചുമതലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News