ബി.ജെ.പി നിയമസഭാ സീറ്റ് തട്ടിപ്പ് കേസ് പ്രതി ചൈത്ര കുന്ദാപുരയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍

ഗോവിന്ദ് ബാബു പൂജാരി എന്ന വ്യവസായിയിൽനിന്ന് ബി.ജെ.പി നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രയ്‍ക്കെതിരായ കേസ്

Update: 2023-09-15 15:12 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: ബി.ജെ.പി നിയമസഭാ സീറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ സംഘ്പരിവാർ യുവനേതാവ് ചൈത്ര കുന്ദാപുര കുഴഞ്ഞുവീണു. കേന്ദ്ര ക്രൈംബ്രാഞ്ചിന്റെ(സി.സി.ബി) ചോദ്യംചെയ്യലിനിടെയാണു ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ബോധരഹിതയായി വീണത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് വ്യവസായിയിൽനിന്ന് അഞ്ചു കോടി രൂപ തട്ടിയ കേസിലാണ് ചൈത്ര ഉൾപ്പെടെ ആറുപേർ പിടിയിലായത്. ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ചൈത്രയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിനു പിന്നാലെ മഹിളാ സാന്ത്വന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു വീണ്ടും സി.സി.ബി ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോഴാണ് അവശയായി കുഴഞ്ഞുവീണത്. ഉടൻ തന്നെ പൊലീസ് സംഘം ഇവരെ ആശുപത്രിയിലെത്തിച്ചു.

Advertising
Advertising

ഗോവിന്ദ് ബാബു പൂജാരി എന്ന ഉഡുപ്പി സ്വദേശിയായ വ്യവസായിയിൽനിന്നു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ചു കോടി രൂപ തട്ടിയെന്നാണ് ചൈത്രയ്ക്കെതിരായ കേസ്. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച സംഘ്പരിവാർ യുവനേതാവാണ് ചൈത്ര കുന്ദാപുര. ഉഡുപ്പിയിലെ കൃഷ്ണമഠത്തിൽനിന്നാണ് ചൈത്രയെ അറസ്റ്റ് ചെയ്തത്. അഭിനവ ഹാലശ്രീ സ്വാമിജി എന്ന പേരിലുള്ള പൂജാരി ഉൾപ്പെടെ മറ്റ് അഞ്ചുപേർ ചിക്ക്മഗളൂരുവിൽനിന്നും പിടിയിലായി. പ്രതികളെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ഉഡുപ്പി ബിന്ദൂർ സ്വദേശിയാണ് ഗോവിന്ദ് ബാബു. ചെഫ്താൽക് ന്യൂട്രി ഫുഡ്സ് എന്ന പേരിലുള്ള പോഷകാഹാര ശൃംഖലയുടെ ഉടമയാണ്. ഇതോടൊപ്പം ബംഗളൂരുവിൽ ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ് ബിസിനസും നടത്തുന്നുണ്ട്. ബംഗളൂരുവിലെ ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് അഞ്ചു കോടി രൂപ തട്ടിയ സംഘത്തിനെതിരെ ഇദ്ദേഹം പരാതി നൽകിയത്.

Summary: Chaitra Kundapura, who has been arrested in BJP ticket fraud case, falls ill and hospitalized

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News