ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം മേശയ്ക്കടിയില്‍ ഒളിപ്പിച്ചു

ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മേശയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു

Update: 2021-12-24 05:37 GMT
Advertising

ചെന്നൈയില്‍ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി.  എന്‍ രമേഷ് ആണ് കൊലപാതകം നടത്തിയത്. ഭാര്യയുടെ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മേശയ്ക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ചെന്നൈ ഒട്ടേരിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രിയില്‍ മൂത്തമകന്‍ അമ്മയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ രമേഷ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. തിരിച്ചെത്തിയപ്പോള്‍ അമ്മ കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്നും തിരികെ വരുന്നില്ലെന്നും രമേഷ് മകനെ അറിയിച്ചു. അമ്മയെ തിരയുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടത്. മേശയ്ക്കടിയില്‍ വസ്ത്രങ്ങള്‍ കൊണ്ട് പൊതിഞ്ഞ വസ്തു അഴിച്ചുമാറ്റിയപ്പോള്‍ അതില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഓട്ടേരി പൊലീസില്‍ വിവരമറിയിച്ചു. കൊലപാതകത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഴക്കിനെ തുടര്‍ന്ന് രമേശ് ഭാര്യയുടെ തല ചുമരില്‍ ഇടിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതി രമേഷ് ഒളിവിലാണ്.സംഭവത്തില്‍ ഒട്ടേരി പൊലീസ് അന്വേഷണം ശക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News