ഓർഡർ ചെയ്തത് പനീർ ബിരിയാണി, കിട്ടിയത് ചിക്കൻ ബിരിയാണി; മറുപടിയുമായി സൊമാറ്റോ

കഴിച്ചുകഴിഞ്ഞപ്പോഴാണ് അത് പനീർ അല്ലെന്ന് മനസിലായതെന്നും ട്വീറ്റിൽ പറയുന്നു

Update: 2023-07-11 06:12 GMT
Editor : Lissy P | By : Web Desk

വാരണാസി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണി.വിവിധ പേരുകളിൽ, വിവിധ രുചികളിൽ നിരവധി ബിരിയാണികൾ ഇന്ന് പലയിടത്തും ലഭ്യമാണ്. ചില ബിരിയാണികളാകട്ടെ ലോകം മുഴുവൻ പ്രശസ്തമാണ്. എന്നാൽ ബിരിയാണി കഴിക്കാൻ ആഗ്രഹിച്ച ഒരാൾക്ക് കിട്ടിയ എട്ടിന്റെ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

 ഒരു സുഹൃത്ത് പനീർ ബിരിയാണി ഓർഡർ ചെയ്തു.എന്നാൽ ലഭിച്ചതാകട്ടെ ചിക്കൻ കഷ്ണങ്ങളുള്ള ബിരിയാണിയാണെന്നായിരുന്നു അശ്വനി ശ്രീവാസ്തവ എന്നയാൾ ട്വീറ്റ് ചെയ്തത്. ബിരിയാണിയുടെ വീഡിയോയും ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. സൊമാറ്റോ വഴിയായിരുന്നു വെജിറ്റബിൾ പനീർ ബിരിയാണിയുടെ ഫാമിലി പാക്ക് സുഹൃത്ത് ഓർഡർ ചെയ്തത്. പനീർ പോലെ തന്നെ ചിക്കൻ മുറിച്ച് പൊരിച്ചതിനാൽ ചിക്കൻ ബിരിയാണിയാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ സാധിച്ചില്ല. കഴിച്ചുകഴിഞ്ഞപ്പോഴാണ് അത് പനീർ അല്ലെന്ന് മനസിലായതെന്നും ട്വീറ്റിൽ പറയുന്നു. ബിരിയാണിയുടെ പെട്ടിയുടെ മുകളിലും ബില്ലിലുമെല്ലാം പനീർ എന്നാണ് എഴുതിയിരിക്കുന്നത്.

Advertising
Advertising

തുടർന്ന് സൊമാറ്റോയിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ ഹോട്ടലുമായി ബന്ധപ്പടാനാണ് നിർദേശം ലഭിച്ചതെന്നും ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് വൈറലായതോടെ സൊമാറ്റോ മറുപടിയുമായി രംഗത്തെത്തി. സംഭവിച്ചതിൽ മാപ്പ് ചോദിക്കുന്നെന്നും ഇത്തരമൊരു വീഴ്ച എങ്ങനെ സംഭവിക്കുമെന്ന് ഉടൻ പരിശോധിക്കുമെന്നും സൊമാറ്റോ ട്വീറ്റ് ചെയ്തു. ബിരിയാണി വിതരണം ചെയ്ത ഹോട്ടലും സംഭവത്തില്‍ ക്ഷമ ചോദിച്ചിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News