പ്രധാനമന്ത്രിക്കെതിരെ സുരക്ഷാ ഭീഷണി ഉയർത്തി ആരും വരില്ല; മോദി പഞ്ചാബിൽ സുരക്ഷിതനാണ്: ചരൺജിത് സിംഗ് ചന്നി

പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പ്രതികരിച്ചു

Update: 2022-01-08 15:02 GMT

പ്രധാനമന്ത്രിക്ക് പഞ്ചാബിൽ ഒരു ഭീഷണിയുമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. പ്രധാനമന്ത്രിയുടെ അടുത്തേക്ക് സുരക്ഷാ ഭീഷണി ഉയർത്തി ആരും വരില്ല, നരേന്ദ്ര മോദി പഞ്ചാബിൽ സുരക്ഷിതനാണെന്നും പ്രിയങ്ക ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കുമെന്നും  ചരൺജിത് സിംഗ് ചന്നി പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടയിലെ സുരക്ഷാവീഴ്ചയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാവീഴ്ചയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ഡി.ജി.പി സിദ്ധാർത്ഥ് ചദ്ധോപാധ്യായ ഉള്‍പ്പെടെ മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചിരുന്നു.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനവേളയിൽ സുരക്ഷാ വീഴ്ചയോ അക്രമിക്കാനുള്ള ശ്രമമോ ഉണ്ടായിട്ടില്ലെന്നാണ് ചരൺജിത് സിംഗ് ചന്നി പറഞ്ഞത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News