'ഗ്യാനേഷ് കുമാർ മാറും, ഈ സർക്കാറും മാറും, ജനാധിപത്യത്തിലെ തിരുത്തൽ ഇവിടെ തുടങ്ങും': സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2026-10-10 05:43 GMT

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറും നിലവിലെ സർക്കാറും മാറുമെന്നും ജനാധിപത്യസംവിധാനത്തിലെ തിരുത്തൽ പ്രക്രിയ ഇവിടെ തുടങ്ങുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി സമരം ആരംഭിക്കാനിരിക്കെയാണ് രാഹുലിന്‍റെ പോസ്റ്റ്.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്ഗാവിലെ വീട്ടിൽ നിന്നാണ് രാവിലെ എട്ട് മണിയോടെ മഫ്തിയിലെത്തിയ ഡൽഹി പൊലീസ് ധ്രുവിനെ കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകനും സമരനായകനുമായ അഭിജീത് ദീപ്കെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം വരുന്ന ദീപ്കെയെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യാനാണ് ഡൽഹി പൊലീസിന്‍റെ നീക്കം. സമരത്തിന് മുൻപായി വിവിധ വിദ്യാർഥിസംഘടനകളുടെ നേതാക്കളെയും ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

Advertising
Advertising

സിജെപിയുടെ നിയമകാര്യമേധാവി രത്ന സിങും വീട്ടുതടങ്കലിലാണ്. അതേസമയം, അത്യാവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാക്കരുതെന്നും ആയുധങ്ങളോ അപകടകരമായ വസ്തുക്കളോ കൈവശം വെക്കരുതെന്നും പ്രവർത്തകരോട് സിജെപി നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്വേഷപ്രസംഗം പാടില്ലെന്നും സമരം ഹൈജാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമരം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സേനാവിന്യാസമാണ് നടത്തിയിരിക്കുന്നത്. സമരത്തെ നേരിടാനായി മാത്രം 20,000ല്‍ ഏറെ പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. സമരക്കാരെ കസ്റ്റഡിയിലെടുത്ത് മാറ്റുന്നതിനായി 30 താല്‍ക്കാലിക തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 300 കാമറകള്‍ ജന്തര്‍ മന്തര്‍ മേഖലയില്‍ സ്ഥാപിച്ചു. സമരക്കാര്‍ എത്തുന്നത് തടയാന്‍ 45 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടുമുണ്ട്.

ജന്തര്‍ മന്തറിലേക്ക് എത്താനുള്ള വഴികളെല്ലാം പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്. ജമ്മു-കശ്മീരില്‍ നിന്നും ഛത്തിസ്ഗഢിലെ നക്സല്‍ ബാധിത മേഖലകളില്‍ നിന്നും അമര്‍നാഥ് യാത്രയുടെ സുരക്ഷക്ക് നിയോഗിച്ച സംഘങ്ങളില്‍ നിന്നും വരെ പിന്‍വലിച്ച 20,000ലേറെ സിആര്‍പിഎഫ് ജവാന്മാരെ ഡല്‍ഹിയില്‍ വിന്യസിച്ചിരിക്കുകയാണ്. ജന്തര്‍ മന്തറിന് ചുറ്റും നിരോധനാജ്ഞയുണ്ട്. ഇവിടേക്കുള്ള മിക്ക പാതകളിലും ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News