ഡൽഹിയിൽ മലയാളി വിദ്യാർഥികളുടെ ലോകകപ്പ് വിജയാഘോഷം നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തിറങ്ങി

പ്രദേശവാസികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ പ്രകടനം നടത്തിയെന്ന് പൊലീസ്

Update: 2022-12-19 14:36 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർഥികളുടെ ലോകകപ്പ് വിജയാഘോഷപ്രകടനം അതിര് കടന്നതോടെ ഗതാഗതം സുഗമമാക്കാൻ പോലീസ് രംഗത്തിറങ്ങി. മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികളാണ് അർജന്റീന ഫ്രാൻസ് ഫൈനൽ മൽസരത്തിന് പിന്നാലെ വിജയനഗറിൽ റോഡിലിറങ്ങി ആഘോഷിച്ചത്. വാഹനങ്ങൾക്ക് വഴി കിട്ടാതായതോടെ ലാത്തിയുമായി പൊലീസ് രംഗത്തിറങ്ങി. ചില പ്രദേശവാസികളും മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർഥികളുടെ ആഘോഷത്തിനെതിരെ വന്നതോടെ പൊലീസ് ഇടപെട്ടാണ് റോഡിൽ നിന്നും ഇവരെ മാറ്റിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News