കടിച്ച മൂർഖനെ തിരിച്ച് കടിച്ചു കൊന്നു; പാമ്പിനെ കഴുത്തിലിട്ട് നാടുചുറ്റി കർഷകൻ

കടിയേറ്റ ശേഷം പ്രാഥമിക ചികിത്സയ്‌ക്കൊന്നും മുതിരാതെയായിരുന്നു യുവാവ് പാമ്പിനെ തിരയാൻ ഇറങ്ങിയത്

Update: 2022-09-08 12:46 GMT
Editor : Shaheer | By : Web Desk

ഒഡിഷ: കടിച്ച മൂർഖനെ തിരിച്ചുകടിച്ച് കൊന്ന് കർഷകൻ. കൊന്ന പാമ്പിനെ കഴുത്തിലിട്ട് യുവാവ് നാട്ടുകാർക്കുമുന്നിൽ പ്രദർശനവും നടത്തി. ഒഡിഷയിലെ ബാലസോറിലാണ് സംഭവം.

ബാലസോർ ജില്ലയിലെ ബസ്ത ബ്ലോക്കിൽ ഉൾപ്പെട്ട ദറാദയിലാണ് പാടത്ത് പണിയെടുക്കുന്നതിനിടെ കർഷകനായ സലീം ഖാൻ നായകിനെ ഉഗ്രൻ വിഷമുള്ള പാമ്പ് കടിച്ചത്. കാലിനാണ് പാമ്പിന്റെ കടിയേറ്റത്. എന്നാൽ, പേടിച്ചുനിൽക്കാതെ സലീം നേരെ അവിടെത്തന്നെ പാമ്പിനെ തിരഞ്ഞു.

അധികം വൈകാതെ പരിസരത്തുനിന്നു മൂര്‍ഖനെ പിടികൂടാനായി. ഉടന്‍തന്നെ പാമ്പിനെ തിരിച്ച് കടിച്ച് ശരീരത്തിലേറ്റ വിഷമിറക്കുകയാണ് കർഷകൻ ചെയ്തത്. എന്നാൽ, അവിടെയും അവസാനിച്ചില്ല സലീമിന്റെ പ്രതികാരദാഹം. കൊന്ന മൂർഖനെ തോളിലിട്ട് അദ്ദേഹം സൈക്കിളിൽ നാടുചുറ്റി.

Advertising
Advertising

കടിയേറ്റ ശേഷം പ്രാഥമിക ചികിത്സയ്‌ക്കൊന്നും മുതിരാതെയായിരുന്നു യുവാവ് പാമ്പിനെ തിരയാൻ ഇറങ്ങിയതെന്ന് ഒഡിഷ മാധ്യമമായ 'കലിംഗ ടി.വി' റിപ്പോർട്ട് ചെയ്തു. കടിയേറ്റ് പരിഭ്രമിക്കാതിരുന്നതിനാലും ആത്മനിയന്ത്രണം പുലർത്തിയതിനാലുമാണ് യുവാവിന് രക്ഷപ്പെടാനായതെന്നാണ് കരുതുന്നത്. ഇതിനുമുൻപും ഒഡിഷയിൽനിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 2021 ആഗസ്റ്റിലാണ് ജാജ്പൂർ ജില്ലയിൽ കിഷോർ ബദ്ര എന്ന യുവാവ് തന്നെ കടിച്ച വിഷമുള്ള പാമ്പിനെ പിടികൂടി തിരിച്ചുകടിച്ചത്.

Summary: Bitten by snake, Odisha farmer hunts a Cobra, bites it to death, walks around with it on his neck

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News