ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; 500 കോടിയുടെ കൊക്കൈൻ പിടികൂടി

ആയിരത്തോളം ഉപ്പുചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 52 കി.ഗ്രാം കൊക്കൈൻ

Update: 2022-05-27 05:15 GMT
Editor : Shaheer | By : Web Desk
Advertising

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 52 കി.ഗ്രാം കൊക്കൈൻ പിടികൂടി. 500 കോടി വിലമതിക്കുന്നതാണ് പിടികൂടിയ കൊക്കൈൻ. ഓപറേഷൻ നംകീൻ എന്ന പേരിൽ ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‌സ്(ഡി.ആർ.ഐ) നടത്തിയ പരിശോധനയിലാണ് ഉപ്പുചാക്കുകളിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് പിടികൂടിയത്.

1,000ത്തോളം ചാക്കുകളിലായായിരുന്നു കൊക്കൈൻ ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് അടങ്ങുന്ന ചരക്കുകൾ ഇറാനിൽനിന്ന് മുന്ദ്ര തുറമുഖത്തേക്ക് വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ആർ.ഐയുടെ റെയ്ഡ്. പിടികൂടിയ കൊക്കൈന്റെ സാംപിളുകൾ ഗുജറാത്ത് സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസസ് ഡയരക്ടറേറ്റിൽ പരിശോധനയ്ക്കു വിധേയമാക്കി. ചരക്കുകളിൽ കൊക്കൈനും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ചരക്കുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ആരംഭിച്ച റെയ്ഡിനൊടുവിലാണ് വൻ മയക്കുമരുന്ന് കടത്ത് പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ചാക്കുകൾ പരിശോധിക്കുകയായിരുന്നു അന്വേഷണസംഘം. കഴിഞ്ഞ വർഷം മുന്ദ്ര തുറമുഖത്തുനിന്ന് 3,200 കോടി രൂപയുടെ കൊക്കൈൻ പിടികൂടിയിരുന്നു. 321 കി.ഗ്രാം കൊക്കൈനാണ് പിടിയിലായത്.

Summary: 56 kg of cocaine worth ₹500 crore seized from container near Gujarat's Mundra port

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News